ഇന്ത്യയിലെ വേഗമേറിയ മോട്ടര്‍സൈക്കിള്‍ എന്ന നേട്ടം സ്വന്തമാക്കി ‘അള്‍ട്രാവൈലറ്റ് എഫ്99’. ഡിസംബര്‍ 1ന് നടത്തിയ ‘വാലി റണ്ണി’ലാണ് ഇലക്ട്രിക് മോട്ടര്‍സൈക്കിളായ അള്‍ട്രാവൈലറ്റ് എഫ്99 ചരിത്രം രചിച്ചത്. ഫെഡറേഷന് ഓഫ് മോട്ടര്‍ സ്പോര്‍ട്സ്ക്ലബ്സ് ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള വാലി റണ്ണില്‍ അള്‍ട്രാവൈലറ്റ് എഫ്99 കേവലം 10.712 സെക്കന്‍ഡില്‍ കാല് മൈല്‍ ദൂരം താണ്ടിയാണ് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ചത്. നിശ്ചലമായി കിടക്കുന്നിടത്തു നിന്ന് കേവലം 3 സെക്കന്‍ഡിനുള്ളില്‍, ‘മണിക്കൂറില്‍ 100 കിലോമീറ്റര്‍ സ്പീഡ്’ ആര്‍ജ്ജിക്കാനുള്ള ശേഷിയും, 10 സെക്കന്‍ഡിനുള്ളില്‍, ‘മണിക്കൂറില്‍ 200 കിലോമീറ്റര്‍’ സ്പീഡിലെത്താനുള്ള കഴിവും എഫ്99 ബൈക്കിന് ഉണ്ട്. ഇന്ത്യയിലെ ആദ്യത്തെ സൂപ്പര്ബൈക്ആയ എഫ്99 രാജ്യത്തെ മോട്ടര്‍സൈക്കിളിങ് മേഖല കണ്ടിരിക്കുന്നതിലേക്കും വച്ച് മികച്ച പ്രകടനമാണ് ഇപ്പോള്‍ കാഴ്ചവച്ചിരിക്കുന്നത്. പുതിയ ടെക്നോളജിയെ ആശ്രയിച്ച് പെര്‍ഫോമന്‍സ് മോട്ടര്‍സൈക്കിളിങ് മേഖലയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് അള്‍ട്രാവൈലറ്റ് എഫ്99. എഫ്99ന്റെ ചരിത്ര നേട്ടം ആഘോഷിക്കാനായി അള്‍ട്രാവൈലറ്റ് പുതിയ ലിമിറ്റഡ്-എഡിഷന് മോഡലുകള്‍ പുറത്തിറക്കി. ഇതില്‍ റെക്കോഡ് സ്ഥാപിച്ച സമയവും, ദി ഫാസ്റ്റസ്റ്റ് ഇന്ത്യന്‍ എന്നുമുള്ളവ ആലേഖനം ചെയ്തിരിക്കും.
വേഗത്തില്‍ ഒന്നാമതെത്തി അള്‍ട്രാവൈലറ്റ് എഫ്99
