അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ബിസിനസ് സാമ്രാജ്യമായ ട്രംപ് ഓര്ഗനൈസേഷന് മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ രംഗത്തേക്കും. ‘ട്രംപ് മൊബൈല്‍’ എന്ന് പേരിട്ടിരിക്കുന്ന ഈ ബ്രാന്‍ഡ് 499 ഡോളര്‍ വിലയുള്ള ‘ടി1 ഫോണ്‍’ സ്മാര്‍ട്ട്ഫോണാണ് ആദ്യം പുറത്തിറക്കുന്നത്. യുഎസ് ആസ്ഥാനമായി തുടങ്ങിയിരിക്കുന്ന ട്രംപ് മൊബൈല്‍ കമ്പനി നിര്‍മ്മിക്കുന്ന ഫോണുകള്‍ പൂര്‍ണമായും ‘മെയ്ഡ് ഇന്‍ യുഎസ്’ ആയിരിക്കും എന്ന് ഡോണള്‍ഡ് ട്രംപിന്റെ മകന് എറിക് വ്യക്തമാക്കി.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ബിസിനസ് സാമ്രാജ്യമായ ട്രംപ് ഓര്ഗനൈസേഷന് മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ രംഗത്തേക്കും
