KSRTC എംഡി ബിജു പ്രഭാകറുമായി അഭിപ്രായ വ്യത്യാസമില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ വ്യക്തമാക്കി.ഇന്നലെയാണ് സിഎംഡി പദവിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിജു പ്രഭാകര്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയത്. സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതിനെ കുറിച്ച് അറിയില്ല എന്ന് കെബി ഗണേഷ് കുമാർ പ്രതികരിച്ചു. ഗതാഗത മന്ത്രിയായി കെ ബി ഗണേഷ് കുമാര്‍ എത്തിയത് മുതല്‍ ബിജു പ്രഭാകറുമായി ചില അഭിപ്രായ ഭിന്നതകളുമുണ്ടായിരുന്നു.
വ്യക്തിപരമായ കാരണങ്ങളലാണ് അവധിയെടുക്കുന്നതെന്നാണ് ബിജു പ്രഭാകറിന്‍റെ വിശദീകരണം. വിദേശത്തായിരുന്ന ബിജു പ്രഭാകർ മടങ്ങിയെത്തിയശേഷം കെഎസ്ആര്‍ടിസി ഓഫീസിൽ പോവുകയോ ഫയലുകളിൽ തീരുമാനമെടുക്കുകയോ ചെയ്തിട്ടില്ല.സ്ഥാനമൊഴിയുന്നത് സംബന്ധിച്ചുള്ള കത്ത് മുഖ്യമന്ത്രിയുടെ പരിഗണനയിലാണെന്നാണ് വിവരം. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല.