‘ലവ് ടുഡേ’യ്ക്കു ശേഷം നടനും സംവിധായകനുമായ പ്രദീപ് രംഗനാഥന്‍ നായകനാകുന്ന ‘ഡ്രാഗണ്‍’ സിനിമയുടെ ട്രെയിലര്‍ എത്തി. അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന ചിത്രം റൊമാന്റിക് കോമഡി എന്റര്‍ടെയ്‌നറാണ്. മൂന്നു കാലഘട്ടങ്ങളില്‍ കഥ പറയുന്ന ചിത്രത്തില്‍ അനുപമ പരമേശ്വരന്‍, കയാദു ലോഹര്‍, ഗോപിക രമേശ് എന്നിങ്ങനെ മൂന്ന് നായികമാര്‍ ആണുള്ളത്. പ്രണയ സഫലീകരണത്തിനായി മറ്റൊരാളായി പെരുമാറേണ്ടി വരുമ്പോള്‍ കുടുംബജീവിതം ജോലി എന്നീ വിഷയങ്ങളില്‍ ഉഴറേണ്ടി വരുന്ന നായകന്റെ ജീവിതമാണ് ചിത്രം പ്രമേയമാക്കുന്നത്. ഗൗതം മേനോന്‍, മിഷ്‌കിന്‍, കെ.എസ്. രവികുമാര്‍ എന്നീ മൂന്ന് തമിഴ് സംവിധായകര്‍ ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്. കൂടാതെ കൈതി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജോര്‍ജ് മറിയനും നായക കഥാപാത്രത്തിന്റെ അച്ഛന്‍ വേഷത്തിലെത്തുന്നു. ചിത്രം ഫെബ്രുവരി 21ന് തിയറ്ററുകളിലെത്തും.