സെനറ്റ് ഹാളിൽ നടന്ന പരിപാടിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം വച്ചതിൻ്റെ പേരിൽ കേരള സർവകലാശാലയിൽ തുടങ്ങിയ പോര് പുതിയ തലത്തിൽ. അനിശ്ചിതകാല അവധിക്കായി അപേക്ഷിച്ച റജിസ്ട്രാർ അനിൽകുമാറിന് സസ്പെൻഷനിലിരിക്കുമ്പോൾ അവധി അപേക്ഷയ്ക്ക് എന്ത് പ്രസക്തിയെന്ന ചോദ്യമാണ് വിസി മോഹൻ കുന്നുമ്മൽ മറുപടി നൽകിയത്. ജൂലൈ 9 മുതൽ അനിശ്ചിതകാലത്തേക്കാണ് അവധി അപേക്ഷിച്ചത്. തൻ്റെ ചുമതല പരീക്ഷ കൺട്രോളർക്ക് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിനായിരുന്നു വിസിയുടെ മറുപടി.
സെനറ്റ് ഹാളിൽ നടന്ന പരിപാടിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം വച്ചതിൻ്റെ പേരിൽ കേരള സർവകലാശാലയിൽ തുടങ്ങിയ പോര് പുതിയ തലത്തിൽ
