മലയാളത്തിലെ എക്കാലത്തെയും മികച്ച ബോക്‌സ്ഓഫിസില് കളക്ഷനിലേക്കു കുതിക്കുകയാണ് മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം ‘തുടരും’. മൂന്ന് ദിവസം കൊണ്ട് 69 കോടിയാണ് ചിത്രം ആഗോള കളക്ഷനായി വാരിയത്. ആശിര്‍വാദ് സിനിമാസ് ആണ് ചിത്രത്തിന്റെ ഔദ്യോഗിക കളക്ഷന്‍ പുറത്തുവിട്ടത്. കേരളത്തില്‍ നിന്നു മാത്രം മൂന്ന് ദിവസം കൊണ്ട് ലഭിച്ച കളക്ഷന്‍ 20 കോടിയാണ്. ഞായറാഴ്ച എട്ട് കോടിയായിരുന്നു കേരളത്തിലെ തിയറ്ററുകളില്‍ നിന്നും നേടിയത്. അവധി ദിനമല്ലായിരുന്നിട്ടു കൂടി തിങ്കളാഴ്ചയും കളക്ഷന്‍ ആറുകോടിക്കു മുകളില്‍പോയി. കേരളത്തില്‍ മാത്രമല്ല വിദേശത്തും ചിത്രത്തിന് ആവേശകരമായ സ്വീകരണമാണ് ലഭിക്കുന്നത്. 41 കോടിയാണ് വിദേശത്തുനിന്നുള്ള കളക്ഷന്‍. റെസ്റ്റ് ഓഫ് ഇന്ത്യ ഏഴ് കോടി. മോഹന്‍ലാലിന്റെ കരിയറിലെ 360-ാം ചിത്രമാണിത്. ശോഭനയാണ് ചിത്രത്തിലെ നായിക. 15 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും ശോഭനയും ഒരുമിച്ചെത്തുന്നത്. രജപുത്രയുടെ ബാനറില്‍ എം. രഞ്ജിത്ത് ആണ് നിര്‍മാണം. ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.