ഷവര്‍മ വില്‍പന നടത്തുന്ന സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകള്‍ തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി 942 കടകളില്‍ പരിശോധനകള്‍ നടത്തി. നിലവാരം ഉയര്‍ത്താന്‍ 284 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 168 സ്ഥാപനങ്ങള്‍ക്ക് പിഴ നോട്ടീസ് നല്‍കി. 3.43 ലക്ഷം രൂപ പിഴ ഈടാക്കി. ഷവർമ്മ വിൽക്കുന്ന സ്ഥാപനങ്ങൾ സർക്കാർ നിർദ്ദേശം കർശനമായി പാലിക്കണം.അല്ലാത്തവർക്കെതിരെ കർശന നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. പരിശോധനകൾ ഇനിയും കർശനമായി തുടരുമെന്നും മന്ത്ര വീണ ജോർജ്ജ് പറഞ്ഞു.