ജീവിതത്തിലെ നിര്‍ഭാഗ്യവാന്മാരുടെയും നിര്‍ഭാഗ്യവതികളുടെയും മുഖം കാണണോ? ഏതെങ്കിലും ആശുപത്രികളിലെ എല്ലുചികിത്സാ വാര്‍ഡിലോ അല്ലെങ്കില്‍ സംസ്ഥാനത്തെ കുടുംബകോടതികളിലോ ചെല്ലൂ! മ്ലാനവും മൂകവുമായ മുഖങ്ങള്‍, നിര്‍ജ്ജീവമായ കണ്ണുകള്‍, ആകാംക്ഷാഭരിതമായ മനസ്സുകള്‍, സന്തോഷത്തിന്റെ സാന്നിദ്ധ്യം തീരേ അപ്രത്യക്ഷമായ അന്തരീക്ഷം. അഭിഭാഷകര്‍ അവഹേളിക്കപ്പെടുന്നു, ജുഡീഷ്യറിയെ വരുതിയിലാക്കുന്നു, നിയമവ്യവസ്ഥയില്‍ സാമൂഹികനീതി, നിയമം അപ്രത്യക്ഷമാകുന്നു, അടിസ്ഥാനഘടനയ്ക്കപ്പുറത്താണോ ജുഡീഷറി തുടങ്ങിയ ലേഖനങ്ങളിലൂടെയും കഥകളിലൂടെയും ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ ദുരവസ്ഥകളെ അനാവരണം ചെയ്യുന്ന പുസ്തകം. പ്രശസ്തനായ അഭിഭാഷകന്റെ വേറിട്ട ചിന്തകള്‍. ‘തോല്‍വി മാത്രം തരുന്ന കോടതി’. അഡ്വ. കെ. രാംകുമാര്‍. മാതൃഭൂമി. വില 110 രൂപ.