തിരുവനന്തപുരം ലോ കോളേജ് സംഘർഷത്തിൽ ഇന്ന് അറസ്റ്റുണ്ടായേക്കും. അദ്ധ്യാപകരെ ബന്ദിയാക്കിയ സംഭവത്തിൽ അറുപതോളം എസ് എഫ് ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. വീണ്ടും ക്ലാസുകൾ തുടങ്ങുന്ന തീരുമാനത്തിനായി ഇന്ന് പിറ്റിഎ യോഗം ചേരും.ദേഹോപദ്രവം ഏൽപ്പിക്കൽ, അന്യായമായി തടങ്കൽ വയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. പുറത്ത് നിന്നെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. അസിസ്റ്റന്റ് പ്രൊഫസർ വി.കെ. സഞ്ജുവിന്റെ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്.