മുനമ്പം വഖഫ് ഭൂമി കേസിൽ കക്ഷി ചേരാനുള്ള വഖഫ് സംരക്ഷണ വേദിയുടെ ഹര്‍ജി വഖഫ് ട്രൈബ്യൂണൽ തള്ളി. കഴിഞ്ഞ ആഴ്ച കേസിൽ കക്ഷി ചേരാനുള്ള അകില കേരള വഖഫ് സംരക്ഷണ സമിതിയുടെ ഹർജിയും ട്രൈബ്യൂണൽ തള്ളിയിരുന്നു. കേസിൽ സമിതിക്ക് എന്ത് താൽപര്യമാണെന്നും വഖഫ് ഭൂ സംരക്ഷണത്തിൽ സമിതിക്ക് എന്ത് മുൻപരിചയമാണ് ഉള്ളതെന്നും ട്രൈബ്യൂണൽ ചോദിച്ചിരുന്നു. ഹർജി തള്ളിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് അഖില കേരള വഖഫ് സംരക്ഷണ സമിതി വക്താക്കള്‍ അറിയിച്ചത്. ഇതിന് പിന്നാലെയാണ് വഖഫ് സംരക്ഷണ വേദിയുടെ ഹർജിയും തള്ളിയത്. അതോടൊപ്പം കേസിൽ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ടുള്ള മുനമ്പം നിവാസികളുടെ ഹർജി നാളെ ട്രൈബ്യൂണൽ പരിഗണിക്കും.