വളരെ പ്രത്യേകതയുള്ള ടെക്നിക്കുകള്‍ ഈ നോവലില്‍ ഉപയോഗിക്കുന്നുണ്ട്. ഓം സേഠി ടെക്നിക് ആണ് അതില്‍ ആദ്യത്തേത്. ബിസി 1400നടുത്ത് ജീവിച്ചിരുന്ന സേഠിന്റെ കാമുകി 1914നടുത്ത് ഇംഗ്ലണ്ടില്‍ ജനിച്ച് ഓം സേഠി എന്ന പേരില്‍ പ്രശസ്തയായി. അവര്‍ ഈജിപ്തില്‍ വന്ന് താമസിച്ച് 1986ല്‍ മരിച്ചു. ഓം സേഠിയുടെ പുസ്തകത്തിലാണ് പ്രാചീന ശാപങ്ങളുടെ പുനര്സന്ദര്ശന ടെക്നിക്ക് പ്രയോഗിക്കുന്നത്. കഥാകൃത്ത് ഈ ടെക്നിക് വളരെ മനോഹരമായി നോവലില്‍ പ്രതിഫലിപ്പിച്ചിരിക്കുന്നു. ‘ദ വയലിനിസ്റ്റ്’. ബെഞ്ചമിന്‍ മാത്യു. ഗ്രീന്‍ ബുക്സ്. വില 313 രൂപ.
ദ വയലിനിസ്റ്റ്
