മമ്മൂട്ടിയും വിനായകനും കേന്ദ്രകഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘കളങ്കാവലി’ന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. തിരുവനന്തപുരവും തമിഴ്‌നാടും അതിര്‍ത്തി പങ്കിടുന്ന കോട്ടായിക്കോണം എന്ന സ്ഥലവും അവിടെ നടക്കുന്ന അസാധാരണമായൊരു കുറ്റന്വേഷണ കഥയുമാണ് ചിത്രം പറയുന്നത്. ഒരു മിനിറ്റും 50 സെക്കന്റും ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ ആദ്യമുതല്‍ തിളങ്ങിയത് വിനായകന്‍ ആണെങ്കിലും ഏറ്റവും ഒടുവില്‍ ഷാഡോയില്‍ സിഗരറ്റും വലിച്ചിരിക്കുന്ന മമ്മൂട്ടി കഥാപാത്രത്തെയും കാണാം. ഒറ്റ ഷോട്ടില്‍ മാത്രമാണ് മമ്മൂട്ടിയെ അവതരിപ്പിച്ചിരിക്കുന്നത്. മുജീബ് മജീദ് ഒരുക്കിയ ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതവും ഫൈസല്‍ അലി ഒരുക്കിയ ഗംഭീര ദൃശ്യങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുമെന്നും ട്രെയിലര്‍ സൂചന നല്‍കുന്നുണ്ട്. ചിത്രം നവംബര്‍ 27ന് തിയറ്ററുകളില്‍ എത്തും. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്ന് തിരക്കഥ രചിച്ച കളങ്കാവല്‍ മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്.
‘കളങ്കാവില്‍’ ചിത്രത്തിന്റെ ട്രെയിലര്‍ എത്തി
