ജോജു ജോര്‍ജ്, കിച്ചു ടെല്ലസ്, അനുമോള്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കരിം കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ആരോ’ എന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്തെത്തി. പ്രശസ്ത നിര്‍മ്മാതാവ് ലിസ്റ്റിന് സ്റ്റീഫനാണ് സോഷ്യല്‍ മീഡിയയിലൂടെ ട്രെയ്ലര് റിലീസ് ചെയ്തത്. മെയ് 9 ന് റീല്‍ ക്രാഫ്റ്റ് സ്റ്റുഡിയോസ് പ്രദര്‍ശനത്തിനെത്തിക്കുന്ന ഈ ചിത്രത്തില്‍ സുധീര്‍ കരമന, ജയരാജ് വാര്യര്‍, ടോഷ് ക്രിസ്റ്റി, കലാഭവന്‍ നവാസ്, സുനില്‍ സുഖദ, ശിവജി ഗുരുവായൂര്‍, അജീഷ് ജോണ്‍, മനാഫ് തൃശൂര്‍, മാസ്റ്റര്‍ ഡെറിക് രാജന്, മാസ്റ്റര്‍ അല്‍ത്താഫ് മനാഫ്, അഞ്ജു കൃഷ്ണ, ജാസ്മിന് ഹണി, അനീഷ്യ, അമ്പിളി തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. പൊലീസ് വേഷത്തിലാണ് ജോജു എത്തുന്നത്. വി ത്രീ പ്രൊഡക്ഷന്‍സ്, അഞ്ജലി എന്റര്‍ടൈയ്മെന്റ്സ് എന്നിവയുടെ ബാനറില്‍ വിനോദ് ജി പാറാട്ട്, വി കെ അബ്ദുള്‍ കരിം, ബിബിന്‍ ജോഷ്വാ ബേബി, സാം വര്‍ഗ്ഗീസ് ചെറിയാന് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം റഷീദ് പാറയ്ക്കല്‍, കരിം എന്നിവര്‍ ചേര്‍ന്നെഴുതുന്നു.
‘ആരോ’ എന്ന ചിത്രത്തിന്റെ ട്രെയ്ലര് എത്തി
