ഭൂചലനത്തിൽ മരിച്ചുപോയ മകളുടെ കൈവിടാതെ പിടിച്ചിരിക്കുന്ന ഈ അച്ഛന്റെ പേര് മെസ്യൂട്ട് ഹാൻസ് എന്നാണ്. വീട് തകർന്ന് അവൾക്ക് മേലെ വീണ് അദ്ദേഹത്തിന്റെ 15 വയസ്സുള്ള മകൾ ഇർമാക് അവളുടെ കട്ടിലിൽ മരിച്ചുകിടക്കുകയാണ്.
തിങ്കളാഴ്ച്ചയുണ്ടായ ഭൂകമ്പത്തിൽ ആകെ മരണം 22000 കടന്നു. തുർക്കിയിൽ മാത്രം 19300 പേർ മരിക്കുകയും 77000 പേർക്ക് പരുക്കേൽക്കുകയും ചെയ്തു സിറിയയിൽ 3300 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു.