ക്രമസമാധാനം നിലനിർത്തുന്നതിനുള്ള സർക്കാരിന്റെ നടപടികളോട് സഭയ്ക്ക് എതിർപ്പില്ലെന്ന് സിറോ മലബാർ സഭ. ഏകീകൃത കുർബാന സിനഡ് ഏകകണ്ഠമായി തീരുമാനിച്ചതാണ്. എറണാകുളം – അങ്കമാലി അതിരൂപതയിലെ ചില ഇടവകകൾ മാത്രമാണ് തീരുമാനം നടപ്പാക്കാത്തത്. വിശ്വാസപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരം ഭരണഘടനപ്രകാരം സഭയ്ക്കുണ്ട്. മധ്യസ്ഥ ശ്രമത്തിന് സർക്കാരിനെയും ഹർജിയിലെ കക്ഷികളെയും കോടതി നിർബന്ധിക്കരുത്. ഇത് സംബന്ധിച്ച സത്യവാങ്മൂലം കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഹൈക്കോടതിയിൽ സമർപ്പിച്ചു.