മുസ്ലിം ലീഗിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാൻ സംസ്ഥാന കൗൺസിൽ ഇന്ന് പതിനൊന്ന് മണിക്ക് കോഴിക്കോട് യോഗം ചേരും. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം.കെ. മുനീറിനാണ് സാധ്യത.ജില്ലാ ഭാരവാഹികളിൽ കൂടുതൽ പേരുടേയും പിന്തുണ മുനീറിനാണ്. പിഎംഎ സലാമിനെ വീണ്ടും ജനറൽ സെക്രട്ടറിയാക്കാൻ കുഞ്ഞാലിക്കുട്ടി പക്ഷം ശ്രമിക്കുന്നതിനിടെയാണ് മുനീറിനെ പിന്തുണച്ച് മറുപക്ഷം എത്തിയത്. സാദിഖലി തങ്ങളുടെ പിന്തുണയും മുനീറിനാണെന്നാണ് കരുതുന്നത്.