വിനായകന്‍-സുരാജ് വെഞ്ഞാറമൂട് ചിത്രം ‘തെക്ക് വടക്കി’ലെ ഗാനം പുറത്ത്. സാം സി.എസ് സംഗീതം നിര്‍വ്വഹിച്ച ‘കല്ലാണോ മണ്ണാണോ’ എന്ന ഗാനത്തിന്റെ വരികള്‍ റഫീഖ് അഹമ്മദിന്റേതാണ്. പാടിയിരിക്കുന്നത് കെജെ ജീമോന്‍ ആണ്. അരിമില്‍ ഉടമയായ ശങ്കുണ്ണിയായാണ് സിനിമയില്‍ സുരാജ് വേഷമിടുന്നത്. ആദ്യപാതിയില്‍ വിനായകനും രണ്ടാം പാതിയില്‍ സുരാജും നിറഞ്ഞാടുന്ന സിനിമ അന്‍ജന വാര്‍സാണ് നിര്‍മ്മിച്ചത്. എസ് ഹരീഷിന്റെ ‘രാത്രികാവല്‍’ എന്ന കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം. രണ്ട് ശത്രുക്കളും അവരുടെ വ്യത്യസ്തമായ പകയുമാണ് ചിത്രം പറയുന്നത്. കോട്ടയം രമേഷ്, ബാലന്‍ പാലക്കല്‍, ജെയിംസ് പാറക്കല്‍, മനോജ് തുടങ്ങിയവരാണ് അഭിനേതാക്കള്‍. ഷമീര്‍ ഖാന്‍, മെല്‍വിന്‍ ജി ബാബു, വരുണ്‍ ധാര, സ്നേഹ വിജീഷ്, ശീതള്‍ ജോസഫ്, വിനീത് വിശ്വം, മെറിന്‍ ജോസ്, അനിഷ്മ അനില്‍കുമാര്‍ എന്നിവരും സിനിമയില്‍ വേഷമിട്ടിട്ടുണ്ട്.