ഐഷ സുല്‍ത്താന സംവിധാനം ചെയ്ത ‘ഫ്‌ളഷ്’ എന്ന ചിത്രത്തിലെ ഗാനമെത്തി. ലക്ഷദ്വീപിലെ ജസരി ഭാഷയില്‍ ഒരുങ്ങിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഷഫീഖ് കില്‍ത്താന്‍ ആണ്. കൈലാസ് മേനോന്റേത് ആണ് സംഗീതം. ലക്ഷദ്വീപിന്റെ മനോഹാരിതയും പ്രണയവും പറയുന്ന ഗാനം ഇതിനോടകം ശ്രദ്ധനേടി കഴിഞ്ഞു. ലക്ഷദ്വീപില്‍ നിന്നുള്ള ആദ്യ വനിതാ സംവിധായിക ഐഷാ സുല്‍ത്താന ഒരുക്കിയ ഫ്‌ളഷ്, അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയില്‍ നിറഞ്ഞ സദസ്സിലാണ് പ്രദര്‍ശിപ്പിച്ചത്. ലക്ഷദ്വീപിന്റെ ഭൂപ്രകൃതി പശ്ചാത്തലമാക്കി ഒരുക്കിയ ഫ്‌ളഷ് ലക്ഷദ്വീപിന്റെ കഥ പറയുന്ന ഒരു ചിത്രമാണ്. കടലിലുള്ള ജീവികളുടെ സ്വഭാവം കരയിലുള്ള മനുഷ്യരുമായി സാമ്യമുണ്ടെന്ന കണ്ടെത്തല്‍ കൂടിയാണ് ഈ സിനിമ.