മണിപ്പൂരിലെ മെയ്ത്തെയ് സുരക്ഷാ സേനയെ തങ്ങളുടെ മേഖലയിൽ നിന്ന് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കുക്കി മേഖലകളിൽ ഇന്ന് അർദ്ധരാത്രി മുതൽ 24 മണിക്കുറുള്ള ബന്ദ് ആരംഭിക്കും. അതോടൊപ്പം ലിലോങ്ങിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം റെവല്യൂഷണറി പിപ്പീൾസ് ഫ്രണ്ട് ഏറ്റെടുത്തു. ആക്രമണത്തിന് പദ്ധതിയിട്ടത് മയക്കുമരുന്ന് വിൽപന കേന്ദ്രം ആക്രമിക്കാനെന്നും സംഘടന വ്യക്തമാക്കി. പ്രദേശവാസികൾ വളഞ്ഞതോടെ സ്വയം പ്രതിരോധത്തിനായി വെടിവെക്കുകയായിരുന്നുവെന്നും ഇവർ വ്യക്തമാക്കി.