തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം അതിസങ്കീർണമായി തുടരുന്നു. തുരങ്കത്തിലുള്ള തൊഴിലാളികൾ എട്ട് ദിവസം പിന്നിട്ടതിനാല്‍ അവരുടെ ആരോഗ്യാവസ്ഥ സംബന്ധിച്ചും ആശങ്ക ഉയര്‍ന്നിട്ടുണ്ട്. മല താഴേക്ക് തുരന്ന് തുരങ്കത്തിനകത്തേക്ക് കടക്കാനാണ് ശ്രമം. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമിയും ഉത്തരകാശിയിലെത്തി രക്ഷാപ്രവര്‍ത്തനം വിലയിരുത്തി.