കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിലെ തടവുകാരൻ ഫോൺ ഉപയോഗിക്കുന്നതിനിടെയാണ് പിടിച്ചെടുത്തത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പിടിച്ചെടുത്തത് 6 മൊബൈൽ ഫോണുകളായി. സംഭവത്തിൽ കേസെടുത്ത കണ്ണൂർ ടൗൺ പോലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം ന്യൂ ബ്ലോക്കിലെ തടവുകാരൻ യു ടി ദിനേശിൽ നിന്ന് മൊബൈൽ പിടികൂടിയിരുന്നു. അതേസമയം കഴിഞ്ഞദിവസം ജയിലിലേക്ക് മൊബൈൽ എറിഞ്ഞു നൽകാൻ ശ്രമിച്ച ഒരാളും പിടിയിലായിരുന്നു.
കണ്ണൂർ സെൻട്രൽ ജയിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ പിടികൂടി
