ഇന്ന് പതിനൊന്ന് മണിയോടെ പ്രത്യേക പാർലമെൻറ് സമ്മേളനത്തിന് തുടക്കമാകും. സമ്മേളനത്തിന് മുന്നോടിയായി അദ്ദേഹം മാധ്യമങ്ങളോട് സംസംരിക്കവെ പ്രധാനപ്പെട്ട തീരുമാനങ്ങൾ ഈ സമ്മേളനത്തിലുണ്ടാകുമെന്നും ചെറിയ സമ്മേളനമായി ഇതിനെ കരുതേണ്ടതില്ലെന്നും, എല്ലാ കക്ഷികളും ഇത് പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഭാരതത്തിന്റെ മുന്നേറ്റത്തെ ലോകം പ്രശംസിക്കുന്നു.ഇന്ത്യൻ പതാക ചന്ദ്രനിൽ എത്തിയിരിക്കുന്നു ശാസ്ത്ര രംഗത്ത് അഭിമാനകരമായ നേട്ടങ്ങൾ ഇന്ത്യ നേടി,ജി20 ഉച്ചകോടി വലിയ വിജയമായെന്നും, ഗ്ലോബൽ സൗത്തിന്റെ ശബ്ദമായി ഇന്ത്യ മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.