വികസിത ഇന്ത്യയ്ക്കായുള്ള പരിഷ്കാരങ്ങള്‍ക്ക് ശക്തി പകരുകയാണ് ബജറ്റിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണത്തെ ബജറ്റ് ജനങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജം നൽകുന്നതായിരിക്കുമെന്നും ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു. 2047ൽ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തേക്കുള്ളതാണ് ഈ ബജറ്റെന്നും യുവാക്കളുടെ ലക്ഷ്യപൂർത്തീകരണവും സർക്കാരിന്റെ ദൗത്യമാണ് കൂടാതെ സ്ത്രീ ശാക്തീകരണത്തിനും സർക്കാർ എന്നും പ്രാധാന്യം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബജറ്റ് ജനങ്ങൾക്ക് പുതിയ ഊർജ്ജം നൽകുമെന്ന് പ്രധാനമന്ത്രി
