ഓർത്തഡോക്സ് യാക്കോബായ സഭകൾ തമ്മിലുള്ള തർക്കത്തിൽ ക്രമസമാധാനപാലനം ഉറപ്പാക്കാൻ സുപ്രിം കോടതി വിധിയുടെ അന്തസത്തയെ ഹനിക്കാത്ത വിധം നിയമനിർമാണത്തിന് എൽഡിഎഫ് യോഗം സർക്കാരിന് അനുമതി നൽകി. പള്ളികളിൽ ഓർത്തഡോക്സ് സഭയ്ക്കുള്ള അവകാശം അംഗീകരിച്ചു കൊണ്ട് യാക്കോബായ വിശ്വാസികൾക്ക് ആരാധനാ സ്വാതന്ത്ര്യം ഉറപ്പാക്കാനാണ് ബിൽ വഴി സർക്കാർ ഉന്നമിടുന്നത്.
അതേസമയം പള്ളി തർക്കം പരിഹരിക്കാൻ നിയമ നിർമ്മാണം നടത്താനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിൻമാറണമെന്ന് ഓർത്തഡോക്സ് സഭ. വരുന്ന ഞായറാഴ്ച്ച ഓർത്തഡോക്സ് സഭയ്ക്കു കീഴിലുള്ള പള്ളികളിൽ പ്രതിഷേധ ദിനം ആചരിക്കുമെന്നും, തിരുവനന്തപുരത്ത് തിങ്കളാഴ്ച വൈദികർ പ്രാർത്ഥനാ യജ്ഞം നടത്തും.