ലോകത്തെ ഏറ്റവും ആഡംബര ജെറ്റ് സ്വന്തമാക്കിയ കോടീശ്വരന് ആരാണ്? സൗദി അറേബ്യന്‍ രാജകുമാരനും വ്യവസായിയുമായ അല്‍ വലീദ് ബിന്‍ തലാല്‍ അല്‍ സൗദാണ് ഈ കോടീശ്വരന്. ബോയിംഗ് 747 മോഡലാണ് ജെറ്റ്. 5000 ലക്ഷം യുഎസ് ഡോളര്‍ വിലമതിക്കുന്ന ജെറ്റാണിത്. അതായത് 4100 കോടി രൂപ വില വരും. ഈയിനം വിമാനത്തിന് രണ്ടായിരം ലക്ഷം ഡോളറാണു യഥാര്‍ത്ഥ വില. വിമാനത്തില്‍ പരിഷ്കാരങ്ങളും ആഡംബരങ്ങളും കൂട്ടിച്ചേര്‍ത്തതിനാലാണ് മൂല്യം 500 മില്യണ്‍ ഡോളറായത്. ഈ ആഡംബര വിമാനത്തില്‍ 800 പേര്‍ക്കു യാത്ര ചെയ്യാം. പത്തു പേര്‍ക്ക് ഇരിക്കാവുന്ന ഡൈനിംഗ് ഹാള്‍, ആഡംബര കിടപ്പുമുറി സ്യൂട്ട്, നമസ്കാരമുറി, വിനോദ മുറി, ഹോം തിയേറ്റര്‍ സംവിധാനം, സ്പാ എന്നിവയുണ്ട്. ഫോര്‍ബ്സിന്റെ റിപ്പോര്‍ട്ടനുസരിച്ച് അല്‍ വലീദ് ബിന്‍ തലാല്‍ അല്‍ സൗദിന്റെ ആസ്തി ഒന്നര ലക്ഷം കോടി രൂപയാണ്. രത്തന്‍ ടാറ്റയുടെയും മുകേഷ് അംബാനിയുടെയും ആസ്തിയെക്കാള്‍ കുറവാണ്. മുകേഷ് അംബാനിക്ക് 603 കോടി രൂപ വിലമതിക്കുന്ന ബോയിംഗ് ബിസിനസ് ജെറ്റ് വിമാനമുണ്ട്. രത്തന്‍ ടാറ്റയ്ക്ക് 200 കോടിയിലധികം വിലമതിക്കുന്ന ജെറ്റ് മോഡലായ ഡസാള്ട് ഫാല്‍ക്കണ്‍ ആണുള്ളത്.
ഏറ്റവും ആഡംബര ജെറ്റ്
