ഏറെ വിവാദമായ ‘ദി കേരള സ്റ്റോറി’ ചിത്രം ഇനി ഒ.ടി.ടിയിലേക്ക്. കേരളത്തില്‍ വ്യാപകമായി മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും കേരളത്തില്‍ നിന്നും 32,000 സ്ത്രീകളെ മതം മാറ്റി ഐഎസില്‍ എത്തിച്ചെന്നും ആരോപിക്കുന്ന ചിത്രമാണ് ദി കേരള സ്റ്റോറി. സുദീപ്തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച കഴിഞ്ഞ വര്‍ഷം മെയ് 5ന് ആയിരുന്നു റിലീസ് ചെയ്തത്. എന്നാല്‍ സിനിമ റിലീസ് ചെയ്ത് മാസങ്ങള്‍ കഴിഞ്ഞിട്ടും ചിത്രത്തിന്റെ ഒ.ടി.ടി സ്ട്രീമിംഗിനെ സംബന്ധിച്ച് അറിയിപ്പുകള് ഒന്നും വന്നിരുന്നില്ല. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആദ ശര്‍മ്മയാണ് ഇപ്പോള്‍ ഒ.ടി.ടി റിലീസ് തീയതി പുറത്തുവിട്ടത്. ഫെബ്രുവരി 16ന് സീ5ല്‍ ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കാന്‍ പോകുന്നത്. ചിത്രം വിവാദമാകും എന്നതിനാലാണ് വളരെക്കാലം ചിത്രം സ്ട്രീം ചെയ്യാതിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഒരു പ്രൊപ്പഗാണ്ട സ്റ്റോറിയായ കേരള സ്റ്റോറിയുടെ ഒ.ടി.ടി റൈറ്റ്സ് ഏറ്റെടുക്കാന്‍ പ്ലാറ്റ്ഫോമുകള് തയാറായിരുന്നില്ല എന്ന റിപ്പോര്‍ട്ടുകളും എത്തിയിരുന്നു.
‘ദി കേരള സ്റ്റോറി’ ചിത്രം ഒ.ടി.ടിയിലേക്ക്
