ഇന്ത്യന്‍ വാഹന വിപണിയില്‍ സ്‌കോഡയുടെ ഏറ്റവും ജനപ്രിയ മോഡലായി കൈലാക് വീണ്ടും. 2026 ജൂലൈയിലെ വില്‍പ്പന കണക്കുകളിലും കമ്പനിയുടെ മറ്റ് മോഡലുകളെ ഏറെ പിന്നിലാക്കി കൈലാക് ഒന്നാമതെത്തി. 3,727 യൂണിറ്റുകളുടെ വില്‍പ്പനയോടെ സ്‌കോഡയുടെ ആകെ വില്‍പ്പനയുടെ ഏകദേശം 65.28% കൈലാക് സ്വന്തമാക്കി. 7.59 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില. 2025 ജൂലൈയില്‍ 3,377 യൂണിറ്റ് കൈലാക് വിറ്റപ്പോള്‍ 2026 ജൂലൈയില്‍ വില്‍പ്പന 3,727 യൂണിറ്റായി ഉയര്‍ന്നു. 350 യൂണിറ്റിന്റെ അധിക വില്‍പ്പനയാണ് രേഖപ്പെടുത്തിയത്. ഇതോടെ വാര്‍ഷിക വളര്‍ച്ച 10.36% ആയി. ജൂണിലെ 4,039 യൂണിറ്റിനെ അപേക്ഷിച്ച് പ്രതിമാസ വില്‍പ്പനയില്‍ 7.72% കുറവുണ്ടായെങ്കിലും കമ്പനിയുടെ ഏറ്റവും വലിയ വില്‍പ്പന സംഭാവന കൈലാക് തന്നെയാണ്. സ്‌കോഡയുടെ സെഡാന്‍ മോഡലായ സ്ലാവിയയ്ക്ക് ജൂലൈയില്‍ വില്‍പ്പന ഇടിഞ്ഞു.
