നഷ്ടപ്പെട്ടുപോയ വേരുകളെയും മുറിവേറ്റ സ്വപ്നങ്ങളെയും പച്ചനിറമുള്ള ഓര്‍മ്മകളിലേക്ക് തുന്നിച്ചേര്‍ക്കുന്ന എട്ടു കഥകള്‍. ജീവിത യാഥാര്‍ ത്ഥ്യങ്ങളുടെ കയ്പ്പും, ഗൃഹാതുരത്വത്തിന്റെ മധുരവും ഒരേപോലെ ചാലിച്ചെടുത്ത രചന. വിങ്ങുന്ന നോവുകളുടെ, സ്‌നേഹക്കൊതികളുടെ, കുളിര്‍ക്കുന്ന സന്തോഷങ്ങളുടെ പച്ചയായ ആവിഷ്‌കാരം! കുഞ്ഞു റേച്ചലിന്റെ മുതല്‍ ഭര്‍തൃമതിയായ അഹല്യയുടെ വരെ പോരാട്ട ത്തിന്റെ അടയാളപ്പെടുത്തല്‍ കൂടിയാണ് ഈ കഥാസമാഹാരം. ‘പച്ച നിറമുള്ള സന്തോഷങ്ങള്‍’. അനീഷ നീലി. ഇന്‍സൈറ്റ് പബ്‌ളിക്ക. വില 95 രൂപ.
പച്ച നിറമുള്ള സന്തോഷങ്ങള്‍
