കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, നസ്ലിന്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷറഫുദ്ദീന്‍, ഷൈന്‍ ടോം ചാക്കോ, രജിഷ വിജയന്‍, ഹന്‍സിക കൃഷ്ണ എന്നിവരെ പ്രധാന വേഷങ്ങളില്‍ അണിനിരത്തി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ‘ബാച്ച്‌ലര്‍ പാര്‍ട്ടി D’EUX’ നവംബര്‍ 19ന് ലോക വ്യാപകമായി റിലീസ് ചെയ്യും. 2012ല്‍ പുറത്തിറങ്ങിയ അമല്‍ നീരദ് ചിത്രം ബാച്ച്‌ലര്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട പേരാണെങ്കിലും, പുതിയ ചിത്രത്തിന്റെ കഥയെയും കഥാപാത്രങ്ങളെയും സംബന്ധിച്ച കൂടുതല്‍ ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെയും അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റസിന്റെയും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെയും ബാനറില്‍ അമല്‍ നീരദ്, അന്‍വര്‍ റഷീദ്, നസ്രിയ നസിം എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. എ&എ റിലീസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.
‘ബാച്ച്‌ലര്‍ പാര്‍ട്ടി D’EUX’ നവംബര്‍ 19ന്
