മാത്യു കുഴല്‍നാടന്റേയും മുഹമ്മദ് ഷിയാസിന്റേയും ഇടക്കാല ജാമ്യം തുടരും.കോടതി ജാമ്യാപേക്ഷയിലെ വാദം ഇനി നാളെ കേൾക്കും.കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെ മരണത്തിൽ പ്രതിഷേധിച്ചതിനെതിരെ ഇന്നലെ രാത്രിയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.ഏത് തരത്തിൽ ഉള്ള ആക്രമണമാണ് നടന്നതെന്ന് പൊലീസ് പറഞ്ഞിട്ടില്ല.നൂറ് കണക്കിന് ആളുകൾ സംഭവ സ്ഥലത്തുണ്ടായിരുന്നു. മൃതദേഹത്തോട് അനാദരവ് കാണിച്ചു എന്ന വകുപ്പിന് പുറമെ മറ്റ് വകുപ്പുകളും ചേർത്താണ് പൊലീസ് കേസെടുത്തത്.
മാത്യു കുഴല്‍നാടന്റേയും മുഹമ്മദ് ഷിയാസിന്റേയും ഇടക്കാല ജാമ്യം തുടരും
