ഹാൾമാർക്ക് യുണീക് ഐഡൻറിഫിക്കേഷൻ മുദ്രയുള്ള സ്വർണാഭരണങ്ങൾ മാത്രമേ ഏപ്രിൽ 1 മുതൽ ജ്വല്ലറികളിൽ വിൽക്കാൻ പാടുള്ളു എന്നും,പഴയ 4 മുദ്ര ഹാൾ മാർക്കിങ്ങുള്ള ആഭരണങ്ങളുടെ വിൽപന അനുവദിക്കില്ലെന്നും കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം .
എച്ച് യു ഐ ഡി മുദ്രയും മറ്റു രണ്ടു ഗുണമേന്മാ മാർക്കുകളുമുള്ള പുതിയ രീതി 2021 ജൂലൈ ഒന്നിനാണ് നിലവിൽ വന്നത്. എങ്കിലും പഴയ നാല് മുദ്ര ഹാൾ മാർക്കിങ്ങ് ആഭരണങ്ങൾ വിൽക്കുന്നതിന് തടസമില്ലായിരുന്നു. എന്നാൽ രണ്ടു തരം ഹാൾമാർക്കിങ്ങും തമ്മിൽ ഉപയോക്താക്കൾക്കുണ്ടാകുന്ന ആശയക്കുഴപ്പം പരിഹരിക്കാനാണ് പുതിയ തീരുമാനമെന്ന് കേന്ദ്രം വ്യക്തമാക്കി.രാജ്യത്തു വിൽക്കുന്ന ഓരോ ആഭരണവും അക്കൗണ്ടിൽപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് എച്ച് യുഐഡി മുദ്ര നിർബന്ധമാക്കുന്നത്.