ഷാജി കൈലാസും പൃഥ്വിരാജും ഒന്നിക്കുന്ന ‘കാപ്പ’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുകാണ് അണിയറ പ്രവര്‍ത്തകര്‍. ലിറിക് വീഡിയോയാണ് പുറത്തുവന്നത്. ‘യാമം വീണ്ടും വിണ്ണിലേ..’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് കപില്‍ കപിലന്‍ ആണ്. ഡോണ്‍ വിന്‍സെന്റ് സംഗീതം നല്‍കിയ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. ചിത്രത്തിന്റെ മൂഡ് വെളിവാക്കുന്ന സംഗീതവുമായെത്തിയ ഗാനം പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. തിരുവനന്തപുരത്തെ ലോക്കല്‍ ഗുണ്ടകളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ് ‘കാപ്പ’. ചിത്രം ഡിസംബര്‍ 22ന് തിയറ്ററുകളില്‍ എത്തും. ആസിഫ് അലിയും കാപ്പയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ‘ശംഖുമുഖി’യെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്.