ജോജു ജോര്‍ജ്, നരേയ്ന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന എത്തുന്ന ‘അദൃശ്യം’ സിനിമയിലെ ആദ്യ വീഡിയോ ഗാനം എത്തി. ‘ഇമൈകള്‍ ചിമ്മാതിരവും പകലും’ രഞ്ജിന്‍ രാജിന്റെ സംഗീതത്തില്‍ ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ ആലപിച്ചിരിക്കുന്നത് കെ എസ് ഹരിശങ്കറും നിത്യ മാമ്മനുമാണ്. നവാഗതനായ സാക് ഹാരിസ് തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 18ന് പുറത്തിറങ്ങും. എസ് ഐ രാജ്കുമാര്‍ എന്ന കഥാപാത്രത്തെയാണ് ഷറഫുദ്ദീന്‍ അവതരിപ്പിക്കുന്നത്. നന്ദ എന്ന കഥാപാത്രമായി നരെയ്‌നും കാര്‍ത്തികയായി കയല്‍ ആനന്ദിയും ചിത്രത്തിലെത്തുന്നു. പവിത്ര ലക്ഷ്മി, ആത്മീയ രാജന്‍, പ്രതാപ് പോത്തന്‍, ജോണ്‍ വിജയ്, മുനിഷ്‌കാന്ത്, സിനില്‍ സൈന്‍യുദീന്‍, വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ്, എന്നിവര്‍ ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. മലയാളം, തമിഴ് ഭാഷകളില്‍ ഒരേസമയം ചിത്രീകരണം നടത്തിയ അദൃശ്യത്തിന്റെ തമിഴ് പതിപ്പിന് യുക്കി എന്നാണ് പേരിട്ടിരിക്കുന്നത്.