ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി ആയിരത്തി ഒരുന്നൂറോളം ഇന്ത്യക്കാരെ സുഡാനിൽ നിന്ന് രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സുഡാനിൽ തിരികെ വരാൻ ആഗ്രഹിക്കുന്ന എല്ലാവരെയും തിരികെ എത്തിക്കും വരെ ദൗത്യം തുടരുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ഇന്ത്യയിലേക്ക് തിരിച്ച പ്രവാസി മലയാളികളുടെ ആദ്യ സംഘം ദില്ലിയിൽ നിന്ന് കേരളത്തിലേയ്ക്ക് പുറപ്പെട്ടു.
അതോടൊപ്പം സുഡാനിൽ വെടിയേറ്റ് മരിച്ച മലയാളി ആൽബർട്ട് അഗസ്റ്റിൻ്റെ കുടുംബം ജിദ്ദയിലെത്തി. ഭാര്യയെയും മകളെയും വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ സ്വീകരിച്ചു. കുടുംബത്തിന് കൊച്ചിയിലേക്ക് ടിക്കറ്റ് ഏർപ്പാടാക്കിയെന്നും മന്ത്രി പറഞ്ഞു.