രാജ് ഭവന് മാത്രമാണ് സിആർപിഎഫിനെ നിയമിച്ചുള്ള ഉത്തരവ് ലഭിച്ചിട്ടുള്ളത്. സിആർപിഎഫ് സേനാംഗങ്ങളുടെ എണ്ണം, ഡ്യൂട്ടി എന്നിവ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിൽ വ്യക്തമാക്കണം. കേന്ദ്ര ഉത്തരവ് ലഭിച്ചതിന് ശേഷം കേരള പൊലീസ് സുരക്ഷ അവലോകന യോഗം ചേരും. അതുവരെ ഗവർണറുടെ സുരക്ഷയുടെ പ്രാഥമിക ചുമതലയിൽ കേരള പൊലീസ് തുടരാനാണ് സാധ്യത. അതായത് കേരള പൊലിസിനെ പൂർണമായും ഒഴിവാക്കാതെയാവും സിആർപിഎഫ് സുരക്ഷയൊരുക്കുക. അതോടൊപ്പം ഗവര്‍ണര്‍ സംഘര്‍ഷം സൃഷ്ടിക്കുകയാണെന്ന് മുന്‍ ധനമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്. സുരക്ഷയ്ക്ക് സി.ആര്.പി.എഫ് വന്നാലും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധമുണ്ടാകുമെന്നും, ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന ആവശ്യത്തില്‍ രാഷ്ട്രീയ തീരുമാനം വരണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്ഭവന്റെ സിആർപിഎഫ് സുരക്ഷയിൽ അന്തിമ തീരുമാനം കേന്ദ്ര സർക്കാർ ഉത്തരവ് ലഭിച്ചതിന് ശേഷം
