നരേനും മീരാ ജാസ്മിനും ഒന്നിക്കുന്ന ചിത്രമാണ് ‘ക്വീന്‍ എലിസബത്ത്’. എം പത്മകുമാറാണ് ചിത്രത്തിന്റെ സംവിധാനം. അര്‍ജുന്‍ ടി സത്യന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. മീര നായികയാകുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. സമൂഹത്തില്‍ ഏറെ പ്രാധാന്യമുള്ള വിഷയം അവതരിപ്പിക്കുന്ന ഒരു ഫാമിലി ഡ്രാമയാണ് ‘ക്വീന്‍ എലിസബത്ത്’. നരേനും മീരാ ജാസ്മിനും ഒപ്പം ശ്വേതാ മേനോന്‍, രമേശ് പിഷാരടി, വി കെ പ്രകാശ്, ശ്യാമ പ്രസാദ്, ജോണി ആന്റണി, മല്ലികാ സുകുമാരന്‍, ജൂഡ് ആന്റണി ജോസഫ്, ആര്യ, ശ്രുതി രജനികാന്ത്, സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോല്‍, ചിത്രാ നായര്‍ എന്നിവരും ‘ക്വീന്‍ എലിസബത്തി’ല്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കുട്ടിക്കാനം, കൊച്ചി, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ലൊക്കേഷനുകള്‍. ‘അച്ചുവിന്റെ അമ്മ’, ‘മിന്നാമിന്നിക്കൂട്ടം’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മീരയും നരേനും ഒന്നിക്കുന്ന പ്രൊജക്റ്റാണ് ‘ക്വീന്‍ എലിസബത്ത്’.