ഉണങ്ങിയ ചെടികള്‍ മുള്ളുംകെട്ടായി
ഉണങ്ങിയ ചെടികള്‍ നാട്ടുകാര്‍ക്കു മുള്ളുംകെട്ടായി മാറിയ വിശേഷമാണിത്. വസന്തകാലത്തു പൂക്കള്‍ നിറഞ്ഞു മനോഹരമായി നിന്നിരുന്ന ചെടികള്‍ ഹേമന്തമായാല്‍ ഉണങ്ങി വേരറ്റ് കാറ്റില്‍ പറന്ന് റോഡിലും വീട്ടുമുറ്റത്തുമെല്ലാം ഉണക്ക പുല്‍ക്കൂനകള്‍ സൃഷ്ടിക്കുകയാണ്. നിറയെ മുള്ളുകളുള്ള രണ്ടരയടിയോളം വലുപ്പമുള്ള കുറ്റിച്ചെടിയാണിത്. ടംബിള്‍വീഡ്സ് എന്ന ഇനത്തിലുള്ള ഈ പുല്‍ക്കെട്ടുകള്‍ കാറ്റില്‍ അതിവേഗം പറന്നെത്തി റോഡിലെല്ലാം കുന്നോളം ഉയരത്തില്‍ കുമിഞ്ഞുകൂടും. ഇതോടെ ഗതാഗതം തടസപ്പെടും. പറന്നുവരുന്ന പുല്‍ക്കെട്ടുകള്‍ക്കിടയില്‍ വാഹനം അകപ്പെട്ടാല്‍ പുറത്തുകടക്കാന്‍ പ്രയാസവുമാകും. റോഡില്‍ സൈക്കിള്‍, ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഈ പുല്ല് വെറും പുല്ലല്ല, അപകടമുണ്ടാക്കുന്ന ഭീകരനാണ്. ജോര്‍ദാനിലെ ഉത്താഹ് മേഖലയിലെ ടംബിള്‍വീഡ്സ് എന്ന ഇനം മുള്‍ച്ചെടിയാണ് ഇങ്ങനെ നാട്ടുകാര്‍ക്കു മുള്ളുംകെട്ടായി മാറിയത്. തരിശായി കിടക്കുന്ന മരുഭൂമിയിലും റോഡിരികിലുമെല്ലാം ടംബിള്‍വീഡ്സ് ധാരാളം വളരുന്നുണ്ട്.