പത്തനംതിട്ടയിലെ സ്ഥാനാർത്ഥികളായ തോമസ് ഐസക്കിന്റേയും ആന്റോ ആൻറണിയുടെയും പത്രികകൾ അംഗീകരിച്ചുവെങ്കിലും സത്യവാങ്മൂലത്തിൽ ജില്ലാ കളക്ടര്‍ വ്യക്തത തേടി. വിവാഹിതനാണോ എന്ന കോളത്തിൽ നോട്ട് ആപ്ലിക്കബിൾ എന്നാണ് തോമസ് ഐസക് എഴുതിയത്. ഇതിനെ യുഡിഎഫ് ചോദ്യം ചെയ്തതോടെയാണ് വിശദീകരണം തേടിയത്. അതോടൊപ്പം ആന്റോ ആന്റണിയുടെ ഭാര്യയുടെ സ്വത്ത് വിവരങ്ങളിൽ വ്യക്തത വരുത്താനാണ് കളക്ടര്‍ ആവശ്യപ്പെട്ടത്.
തോമസ് ഐസക്കിനോടും ആന്റോ ആൻറണിയോടും ജില്ലാ കളക്ടര്‍ വ്യക്തത തേടി
