യൂറോപ്യന്‍ വിപണിയില്‍ നിന്ന് ഐഫോണ്‍ 14 ഉള്‍പ്പെടെയുള്ള മൂന്ന് സ്മാര്‍ട്ട്ഫോണുകള്‍ പിന്‍വലിക്കാനൊരുങ്ങി ടെക് ഭീമന്‍മാരായ ആപ്പിള്‍. ഇതിനോടകം പല രാജ്യങ്ങളും ഐഫോണ്‍ 14ന്റെ വില്‍പന നിരോധിച്ചിട്ടുണ്ട്. ഇതിന് പുറമെയാണ് മറ്റ് രാജ്യങ്ങളിലും ഫോണിന് നിയന്ത്രണം വരുന്നത്. ഭാവിയില്‍ യൂറോപ്പിന് പുറത്തുള്ള രാജ്യങ്ങളില്‍ നിന്നും ഈ ഐഫോണുകള്‍ അപ്രത്യക്ഷമായേക്കും. ഐഫോണ്‍ 14നൊപ്പം 14 പ്ലസ്, ഐഫോണ്‍ എസ്ഇ സിരീസിലെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ഫോണായ എസ്ഇ-3 (തേര്‍ഡ് ജനറേഷന്‍) എന്നിവയുടെ വില്‍പനയും നിര്‍ത്തിവച്ചേക്കും. യൂറോപ്പില്‍ ആപ്പിളിന്റെ ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ നിന്നും ഈ ഡിവൈസുകള്‍ ഇതിനകം ഒഴിവാക്കിക്കഴിഞ്ഞു. ഭാവിയില്‍ ഈ പിന്‍വാങ്ങല്‍ യൂറോപ്പിന്റെ പുറത്തേക്കും വ്യാപിച്ചേക്കാം. 2022ലെ യൂറോപ്യന്‍ യൂണിയന്റെ വിധിയുടെ അടിസ്ഥാനത്തിലാണ് നിയന്ത്രണം. നിലവില്‍ ഐഫോണ്‍ 14, ഐഫോണ്‍ 14 പ്ലസ്, ഐഫോണ്‍ എസ്ഇ (തേര്‍ഡ് ജനറേഷന്‍) എന്നിവയ്ക്ക് യുഎസ്ബി-3 പോര്‍ട്ടുകള്‍ ഇല്ലാത്തതിനാല്‍ വില്‍പന നിര്‍ത്തിവെയ്ക്കുകയാണ് ആപ്പിളിന് മുന്നിലുള്ള ഏക വഴി.