അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന് 2027 സാമ്പത്തിക വര്‍ഷം വരെ സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ ഏകീകൃത വരുമാനം 17.5 ശതമാനവും അറ്റാദായം 45.8 ശതമാനവും പ്രവചിച്ച് ബ്രോക്കറേജ് സ്ഥാപനമായ വെഞ്ചുറ സെക്യൂരിറ്റീസ്. അദാനി പോര്‍ട്ട്സ്, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി എനര്‍ജി സൊല്യൂഷന്‍സ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി പവര്‍, അദാനി വില്‍മര്‍ തുടങ്ങിയ കമ്പനികള്‍ ഉള്‍പ്പെടുന്നതാണ് അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ്. വിമാനത്താവളങ്ങള്‍, സോളാര്‍ മൊഡ്യൂളുകളും കാറ്റാടി ടര്‍ബൈനുകളും, ഗ്രീന്‍ ഹൈഡ്രജന്‍, റോഡ് നിര്‍മ്മാണം, ഡാറ്റാ സെന്റര്‍, ചെമ്പ് വ്യവസായം എന്നിവയില്‍ വ്യാപിച്ചു കിടക്കുന്നതാണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍. 2024 സാമ്പത്തിക വര്‍ഷം മുതല്‍ 2027 സാമ്പത്തിക വര്‍ഷം വരെ ഏകീകൃത വരുമാനം, എബിറ്റ്ഡാ, അറ്റ വരുമാനം എന്നിവ സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ 17.5 ശതമാനം, 37.5 ശതമാനം, 45.8 ശതമാനം എന്ന തോതില്‍ വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഈ വര്‍ഷങ്ങളില്‍ യഥാക്രമം 1,56,343 കോടി രൂപയിലും 28,563 കോടി രൂപയിലും 99,000 കോടി രൂപയിലും എത്തുമെന്നാണ് കരുതുന്നത്.
വരുമാനം ഉയര്‍ത്താന്‍ അദാനി എന്റര്‍പ്രൈസസ്
