മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഡൽഹി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് മൻമോഹന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹർജി തള്ളിയത്. കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കാൻ ചട്ടമില്ലെന്നും ഇക്കാര്യത്തിൽ ജുഡിഷ്യല്‍ ഇടപെടൽ ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. സുർജിത് സിങ് യാദവ് എന്ന വ്യക്തി നൽകിയ പൊതുതാത്പര്യ ഹർജിയാണ് ഡൽഹി ഹൈക്കോടതി തള്ളിയത്. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളതിനാൽ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ കെജ്‌രിവാളിനെ അനുവദിക്കരുതെന്നായിരുന്നു ഹർജിയിലെ ആവശ്യം.