Screenshot 2024 03 25 17 23 37 469 com.google.android.googlequicksearchbox edit

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്ത കരുവന്നൂർ കേസുമായി ബന്ധപ്പെട്ട രേഖകൾ വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്ത് ക്രൈം ബ്രാഞ്ച്. ഇഡി പിടിച്ചെടുത്ത ഒറിജിനൽ രേഖകൾ നൽകണമെന്ന് ആവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് ഇഡിയുടെ അന്വേഷണം അനിശ്ചിതമായി ഇങ്ങനെ നീട്ടിക്കൊണ്ടു പോകാൻ അനുവദിക്കില്ലെന്ന് ഹൈക്കോടതി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സഹകരണ സംഘങ്ങൾ സാധാരണക്കാർക്ക് ഉള്ളതാണെന്നും, സാധാരണക്കാരായ ജനങ്ങൾ കഠിനാധ്വാനം ചെയ്തുണ്ടാക്കുന്ന പണം ആണ് സഹകരണ സംഘങ്ങളിൽ നിക്ഷേപിക്കുന്നത് എന്നും കോടതി പറഞ്ഞു.  സാധാരണക്കാരുടെ വിശ്വാസം നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള കാര്യങ്ങളാണ് സഹകരണ സംഘങ്ങളിൽ ഇപ്പോൾ സംഭവിക്കുന്നതെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *