മുതിർന്ന കോൺഗ്രസ് നേതാവും അഭിഭാഷകനുമായ സികെ ശ്രീധരൻ പാർട്ടി വിടുന്നു. ഇനി സിപിഎമ്മിൽ ചേർന്ന് പ്രവർത്തിക്കുമെന്ന് വ്യക്തമാക്കി.കെപിസിസി സംസ്ഥാന പ്രസിഡന്റ് കെ സുധാകരന്റെ ആർഎസ്എസ് അനുകൂല നിലപാടിൽ പ്രതിഷേധിച്ചാണ് രാജിയെന്നും സികെ ശ്രീധരൻ പറഞ്ഞു. ഈ മാസം 19 ന് കാഞ്ഞങ്ങാട് നടക്കുന്ന പൊതുപരിപാടിയിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാവും സികെ ശ്രീധരനെ പാർട്ടിയിലേക്ക് സ്വീകരിക്കുക.നവംബർ 17ന് വാർത്താ സമ്മേളനം നടത്തി താൻ പാർട്ടി വിടുന്ന കാര്യം പറയും. കാസർകോട് ജില്ലയിൽ നിന്നുള്ള ഈ പ്രമുഖ നേതാവ് 1991 ൽ ഇകെ നായനാർക്കെതിരെ കോൺഗ്രസ് സ്ഥാനാർത്ഥിയായി തൃക്കരിപ്പൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിച്ചിട്ടുണ്ട്. വലിയ ഭൂരിപക്ഷത്തിൽ പരാജയപ്പെട്ടു. കോൺഗ്രസ് പാർട്ടിക്ക് അപചയം സംഭവിച്ചുവെന്നും രാജ്യത്ത് ഫാസിസത്തിനെതിരെ ഇടതുപക്ഷത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും തന്നോടൊപ്പം പ്രവർത്തകരും ഉണ്ടാകുമെന്നും പറഞ്ഞു.
ഇകെ നായനാർക്കെതിരേ മത്സരിച്ച കോൺഗ്രസ്സ് നേതാവ് സിപിഎമ്മിൽ ചേരാനൊരുങ്ങുന്നു
