മേഘസാഗരത്തിലെ നഗരം
മേഘങ്ങള്‍ക്കിടയില്‍ ഒരു കൊച്ചു നഗരം. ഇങ്ങനെയൊരു നഗരത്തിന്റെ ആകാശക്കാഴ്ച എക്സ് പ്ലാറ്റ്ഫോമില്‍ ശരിക്കുമൊരു വിസ്മയക്കാഴ്ചയായി. തെക്കന്‍ ഇറ്റലിയിലെ റൊട്ടോണ്ടെല്ല എന്ന നഗരമാണിത്. സമുദ്ര നിരപ്പില്‍നിന്ന് 1,890 അടി ഉയരമുള്ള കുന്നിലാണ് ഈ നഗരം. വെറും 76 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ നഗരത്തിലുള്ള 2,900 ജനങ്ങളാണ്.
ചുറ്റും മേഘങ്ങള്‍ നിറയുമ്പോള്‍ നഗരം ഒരു മേഘസാഗരത്തിനു നടുവിലാണെന്നാണ് വിമാനയാത്രക്കാര്‍ക്കു തോന്നുക. മേഘങ്ങള്‍ നിറഞ്ഞാല്‍ നഗരത്തില്‍നിന്നു താഴേക്കുള്ള കാഴ്ചയും ദുഷ്‌കരമാകാറുണ്ട്. മസായുകി സ്യൂഡ എന്ന എക്കൗണ്ടിലൂടെയാണ് മേഘങ്ങള്‍ക്കു നടുവിലെ ഈ നഗരത്തിന്റെ ദൃശ്യം സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായത്.
‘മേഘസാഗരത്തില്‍ പൊങ്ങിക്കിടക്കുന്ന ഒരു ചെറുപട്ടണം. തെക്കന്‍ ഇറ്റലിയിലെ ഒരു പര്‍വതത്തിന്റെ മുകളിലുള്ള റോട്ടോണ്ടെല്ലയാണിത്.’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ഈ നഗരത്തിലേക്ക് ആയിരക്കണക്കിനു സന്ദര്‍ശകരാണ് എല്ലാ വര്‍ഷവും എത്തുന്നത്.