കോൺഗ്രസിൽ കാര്യങ്ങൾ തീരുമാനിക്കുന്ന വിഭാഗം എൽഡിഫിനെ എതിർക്കുന്ന എല്ലാവരുടെയും സഹായം തേടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിൻ്റെ നന്മയ്ക്ക് ഉതകുന്ന നിലപാടല്ലേ സ്വീകരിക്കേണ്ടതെന്നും ലീഗ് നേതൃത്വം അറിയാതെ കോൺഗ്രസ് ഇത്തരം നിലപാട് സ്വീകരിച്ചു എന്ന് കരുതുന്നില്ലെന്നും നിൽക്കക്കള്ളി ഇല്ലാത്ത സാഹചര്യത്തിൽ ആരെയും ആശ്രയിക്കുന്ന അവസര വാദ നിലപാടാണിതെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി- യുഡിഎഫ് ബന്ധത്തിനെ വിമർശിക്കുകയായിരുന്നു അദ്ദേഹം. എൽഡിഫിന് ഒരു വഞ്ചകനെ കൂടെ നടത്തേണ്ടി വന്നു അയാള് കാണിച്ച വഞ്ചനയുടെ ഭാഗമായാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നതെന്നും പിണറായി ആവർത്തിച്ചു. ചുങ്കത്തറ എൽഡിഎഫ് തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan