കേന്ദ്ര അവഗണനക്കെതിരെ കേരളം ദില്ലിയിൽ നടത്തുന്ന പ്രതിഷേധസമരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കേരളാ ഹൗസില്‍ നിന്നും പ്രകടനമായി മുഖ്യമന്ത്രിയും മന്ത്രിമാരും എം.എൽ.എമാരും എം.പിമാരും ജന്ദർമന്ദിറിലെത്തി. കേന്ദ്രത്തില്‍നിന്ന് കിട്ടാനുള്ള തുകയുടെ കണക്ക് വിശദമാക്കിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം . സംസ്ഥാനങ്ങളോട് കേന്ദ്രം പെരുമാറുന്നത് ജനാധിപത്യവിരുദ്ധമായാണ്. ചെലവുകളുടെ ഭാരം സംസ്ഥാനങ്ങള്‍ ഒറ്റയ്ക്ക് ചുമക്കേണ്ടിവരുന്നു. ഉത്തരവാദിത്തമുള്ള കേന്ദ്ര സര്‍ക്കാരിന് ചേരുന്ന നടപടികളല്ല ഇത്. സംസ്ഥാനങ്ങളെ അടിച്ചമര്‍ത്തുന്നതിന് എതിരായ സമരങ്ങളുടെ തുടക്കമാണിതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അതോടൊപ്പം ഗവര്‍ണര്‍ക്ക് കേരളത്തില്‍ ചെലവഴിക്കാന്‍ സമയമില്ലെന്നും, ഭൂരിഭാഗം സമയവും ഗവര്‍ണര്‍ കേരളത്തിനുപുറത്താണ്. ഇന്നും ഡല്‍ഹിയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.