നാടൊട്ടുക്കും കുട്ടിക്ക് വേണ്ടി തിരച്ചിൽ നടത്തുന്ന ഘട്ടത്തിൽ പോലീസിൻ്റെ കൃത്യനിർവഹണം പോലും തടസ്സപ്പെടുത്തുന്ന തരത്തിൽ പോലീസ് സ്റ്റേഷൻ ഉപരോധിച്ച് അതിൽ നിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ചിലർ ശ്രമിച്ചത് ഇപ്പോൾ ഓർക്കണമെന്ന് മുഖ്യമന്ത്രി. അന്വേഷണ മികവ് പൊലീസ് കാട്ടിയെന്നും, ആത്മാർത്ഥമായും അർപ്പണ മനോഭാവത്തോടെയും പൊലീസ് നടത്തിയ അന്വേഷണത്തിലൂടെയാണ് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടു തന്നെ യഥാർഥ പ്രതികളെ പിടികൂടാൻ കഴിഞ്ഞത്. കുട്ടിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ ചിലർ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കുട്ടിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ ചിലർ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചെന്ന് മുഖ്യമന്ത്രി
