സിൽക്യാര ടണലിൽ കുടുങ്ങിയവരെ രക്ഷിക്കാനായി രാജ്യത്തിനകത്തും പുറത്തും ലഭ്യമായ മിക്ക വിദഗ്ധരെയും സഹായത്തിനായി സമീപിച്ചിരുന്നുവെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി. രക്ഷാപ്രവർത്തനത്തിന്‍റെ ഓരോ ഘട്ടവും കനത്ത വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. ടണലിനുള്ളിൽക്കൂടി മുന്നോട്ട് തുരക്കാനുള്ള ശ്രമം യന്ത്രത്തിന്‍റെ ബ്ലേഡ് തകർന്ന് തടസപ്പെട്ടപ്പോൾ മുകളിൽ നിന്ന് താഴേക്ക് തുരക്കാനുള്ള നടപടികൾ ആരംഭിച്ചു. അതും വൈകുമെന്നുറപ്പായപ്പോൾ റാറ്റ് ഹോൾ ഡ്രില്ലിങ് നടത്തി തൊഴിലാളികളെ പുറത്തെത്തിക്കുകയായിരുന്നു.