എം ടി വാസുദേവൻ നായർ അനുസ്മരണ യോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മലയാള ഭാഷാ പ്രതിജ്ഞ നമുക്കായി തയ്യാറാക്കിത്തന്ന വ്യക്തിയും തുഞ്ചൻ പറമ്പിനെ ലോകത്തെങ്ങുമുള്ള സാഹിത്യകാരന്മാരുടെ തീർത്ഥാടന കേന്ദ്രമാക്കി വളർത്തിയ വ്യക്തിയുമാണ് എം ടിയെന്ന് പിണറായി വിജയൻ ഓർമിച്ചു. എല്ലാവരേയും പോലെ താനും ഏറെ വേദനയോടെയാണ് ഈ യോഗത്തിൽ പങ്കെടുക്കുന്നതെന്നും എം ടി ആരായിരുന്നു എന്നു ചിന്തിക്കാനുള്ള ഘട്ടമാണിതെന്നും മുഖ്യമന്ത്രി അനുസ്മരണ പ്രസംഗത്തിൽ പറഞ്ഞു. എം ടി അസുഖബാധിതനാണെന്ന് അറിഞ്ഞിരുന്നുവെങ്കിലും മുമ്പത്തെ പോലെ ഇപ്പോഴും ആ ഘട്ടങ്ങളെ മറികടന്ന് എം ടിക്ക് ജീവിതത്തിൽ ഒരു രണ്ടാമൂഴം കൂടിയുണ്ടാവുമെന്നു പ്രതീക്ഷിച്ചിരുന്നുവെന്നും തൊട്ടതൊക്കെ പൊന്നാക്കിയ എഴുത്തുകാരനാണ് അദ്ദേഹമെന്നും മുഖ്യമന്തികൂട്ടിച്ചേർത്തു.
എം ടി വാസുദേവൻ നായർ അനുസ്മരണ യോഗം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
