സിദ്ധാർത്ഥന്‍റെ മരണം സംബന്ധിച്ച കേസിൽ സി ബി ഐ, എഫ് ഐ ആർ സമർപ്പിച്ചു.പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർഥി സിദ്ധാർത്ഥന്റെയും മരണവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിന്റെ മൂന്നാം ദിവസമാണ് എഫ് ഐ ആർ സമർപ്പിച്ചിരിക്കുന്നത്. മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് എഫ് ഐ ആർ സമർപ്പിച്ചത്. ആകെ 21 പ്രതികളുടെ പേരുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കേസ് അന്വേഷണം മുന്നോട്ടു പോകുന്നതിനനുസരിച്ച് കൂടുതൽ വകുപ്പുകൾ ചേർക്കും. സിബിഐ ഡൽഹി സ്പെഷ്യൽ യൂണിറ്റ് 2 ആണ് കേസ് അന്വേഷിക്കുന്നത്.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan